Kerala News latest news must read

ഇന്ന് ശിവരാത്രി ; ആഘോഷത്തിന് ഒരുങ്ങി ക്ഷേത്രങ്ങൾ

മഹാശിവരാത്രി ആഘോഷത്തിന് ക്ഷേത്രങ്ങൾ ഒരുങ്ങി. ആലുവാപ്പുഴയുടെ തീരത്തെ വിശാലമായ മണപ്പുറത്തു പിതൃമോക്ഷകർമങ്ങൾക്കായി ഇന്നു വൻ ജനാവലി എത്തും.

മഹാദേവ ക്ഷേത്രത്തിൽ രാവിലെ ലക്ഷാർച്ചനയോടെ ചടങ്ങുകൾ ആരംഭിക്കും.

അർധരാത്രി ശിവരാത്രി വിളക്കും എഴുന്നള്ളിപ്പും കഴിഞ്ഞാണു ബലിതർപ്പണം ഔപചാരികമായി തുടങ്ങുക.

തിരുവിതാംകൂർ ദേവസ്വം ബോർഡ് 116 ബലിത്തറകൾ സജ്ജീകരിച്ചിട്ടുണ്ട്. കുംഭത്തിലെ അമാവാസിയായ ഞായറാഴ്ച വരെ തിരക്കു പ്രതീക്ഷിക്കുന്നു.

ഇന്ന് ഉച്ചയോടെ തന്നെ ഭക്തർ ക്ഷേത്രത്തിലേക്ക് എത്തിത്തുടങ്ങും. വൈകീട്ടോടെ മണപ്പുറം ജനങ്ങളാൽ നിറയും.

ഭക്തർക്ക് ക്ഷേത്രത്തിലേക്ക് എത്തിച്ചേരാനായി വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. കെഎസ്ആർടിസി, കൊച്ചി മെട്രോ എന്നിവയും റെയിൽവേയും ഇന്നും നാളെയും പ്രത്യേക സർവീസുകൾ നടത്തും.

ആലുവയിലേക്ക് ഭക്തർക്ക് എത്തിച്ചേരുന്നതിനായി കെഎസ്ആർടിസി വിവിധ യൂണിറ്റുകളിൽനിന്ന് അധിക സർവീസുകൾ നടത്തുന്നുണ്ട്. 210 സ്പെഷ്യൽ സർവീസുകളാണ് കെഎസ്ആർടിസി ഒരുക്കിയിരിക്കുന്നത്.

ആലുവ, വടക്കൻ പറവൂർ, മാള, പുതുക്കാട്, പെരുമ്പാവൂർ, തൃശൂർ, കൊടുങ്ങല്ലൂർ, ചാലക്കുടി, ഇരിങ്ങാലക്കുട, അങ്കമാലി ഡിപ്പോകളിൽനിന്നാണ് ഈ സർവീസുകൾ.

കൊച്ചി മെട്രോ ഇന്ന് രാത്രിയും നാളെ രാവിലെയുമാണ് അധിക സർവീസുകൾ ഒരുക്കിയിരിക്കുന്നത്. ഇന്ന് രാത്രി 11:30 വരെ തൃപ്പൂണിത്തുറയിൽ നിന്നും ആലുവയിലേക്ക് മെട്രോ സർവീസ് ഉണ്ടാകും.

രാത്രി 10:30ന് ശേഷം 30 മിനിറ്റ് ഇടവേളകളിലായിരിക്കും സർവീസ്. ശനിയാഴ്ച പുലർച്ചെ 4:30ന് മെട്രോ സർവീസ് ആരംഭിക്കും. 4:30 മുതൽ രാവിലെ 6 മണിവരെ 30 മിനിറ്റ് ഇടവിട്ടാണ് ട്രെയിൻ സർവീസ് ഉണ്ടാവുക.

ALSO READ:ചിന്താ​ഗതി മാറ്റാം, അവളുടെ പ്രശ്നങ്ങളും സ്വപ്നങ്ങളും ചർ‌ച്ചയാക്കാം; ഇന്ന് അന്താരാഷ്ട്ര വനിതാ ദിനം

EXCELLENCEGROUPOFCOMPANIES

E24NEWS

ഇന്ന് ശിവരാത്രി ; ആഘോഷത്തിന് ഒരുങ്ങി ക്ഷേത്രങ്ങൾ

Related posts

അതിർത്തി കടന്ന പാകിസ്ഥാൻ പൗരൻ ഗുജറാത്തിൽ പിടിയിൽ

Gayathry Gireesan

സുരേഷ് ഗോപി ദില്ലിയിൽ

Gayathry Gireesan

മകളുടെ മരണകാരണം തേടി പിതാവിന്റെ അലച്ചില്‍……

Clinton

Leave a Comment